Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : UKUniversity

Europe

യു​കെ​യി​ൽ ച​രി​ത്ര വി​ജ​യം നേ​ടി മ​ല​യാ​ളി; റൊ​സാ​രി​യോ ടോം ​റോ​യ​ൽ ട്രി​നി​റ്റി യൂ​ണി​വേ​ഴ്സി​റ്റി സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ്

ല​ണ്ട​ൻ: യു​കെ​യി​ലെ മ​ല​യാ​ളി പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ അ​ഭി​മാ​നി​ക്കാ​ൻ വീ​ണ്ടു​മൊ​രു സു​വ​ർ​ണ നേ​ട്ടം. ബ്രി​ട്ടീ​ഷ് രാ​ജ​ഭ​ര​ണ​ത്തി​ന്‍റെ (Royal Charter) പ്ര​ത്യേ​ക അം​ഗീ​കാ​ര​മു​ള്ള​തും ഇ​രു​നൂ​റി​ല​ധി​കം വ​ർ​ഷ​ത്തെ അ​ക്കാ​ദ​മി​ക് പാ​ര​മ്പ​ര്യ​വു​മു​ള്ള​തു​മാ​യ യു​കെ​യി​ലെ പ്ര​ശ​സ്ത​മാ​യ റോ​യ​ൽ ട്രി​നി​റ്റി യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ സ്റ്റു​ഡ​ന്‍റ്സ് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റാ​യി മ​ല​യാ​ളി യു​വാ​വ് അ​ഡ്വ. റൊ​സാ​രി​യോ ടോം ​തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

ഈ ​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഒ​രു ഇ​ന്ത്യ​ൻ വം​ശ​ജ​നാ​യ വി​ദ്യാ​ർ​ഥി ഈ ​സു​പ്ര​ധാ​ന പ​ദ​വി​യി​ലെ​ത്തു​ന്ന​ത്. നേ​ര​ത്തെ ഇ​തേ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും എം​ബി​എ പ​രീ​ക്ഷ​യി​ൽ ഒ​ന്നാം റാ​ങ്കോ​ടെ ഉ​ന്ന​ത വി​ജ​യം കൈ​വ​രി​ച്ച റൊ​സാ​രി​യോ, യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ ഉ​യ​ർ​ന്ന ഭ​ര​ണ​സ​മി​തി​യാ​യ ട്ര​സ്റ്റി ബോ​ർ​ഡ് ചെ​യ​ർ​മാ​നാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.

ഈ ​ഇ​ര​ട്ട നേ​ട്ട​ങ്ങ​ൾ​ക്ക് പി​ന്നാ​ലെ​യാ​ണ് ഇ​പ്പോ​ൾ യൂ​ണി​വേ​ഴ്സി​റ്റി​യു​ടെ വി​ദ്യാ​ർ​ഥി യൂ​ണി​യ​ൻ ത​ല​പ്പ​ത്തേ​ക്കും ഈ ​മ​ല​യാ​ളി യു​വാ​വ് ച​രി​ത്ര വി​ജ​യം നേ​ടി എ​ത്തി​യി​രി​ക്കു​ന്ന​ത്.

കേ​ര​ള​ത്തി​ലെ കാ​മ്പ​സ് രാ​ഷ്ട്രീ​യ​ത്തി​ൽ നി​ന്ന് യു​കെ​യി​ലെ സാ​ര​ഥ്യ​ത്തി​ലേ​ക്ക്

തൊ​ടു​പു​ഴ കോ​പ്പ​റേ​റ്റീ​വ് ലോ ​കോ​ളേ​ജി​ൽ നി​ന്നും നി​യ​മ​ബി​രു​ദം നേ​ടി​യ റൊ​സാ​രി​യോ ടോം, ​കേ​ര​ള​ത്തി​ൽ പ​ഠി​ക്കു​ന്ന കാ​ല​ത്ത് കെ​എ​സ്‌​യു​വി​ന്‍റെ സ​ജീ​വ ഭാ​ര​വാ​ഹി​യാ​യി​രു​ന്നു. കാ​മ്പ​സ് രാ​ഷ്ട്രീ​യ​ത്തി​ലൂ​ടെ ആ​ർ​ജ്ജി​ച്ചെ​ടു​ത്ത നേ​തൃ​പാ​ട​വ​വും സം​ഘാ​ട​ക മി​ക​വു​മാ​ണ് യു​കെ​യി​ലെ പ്ര​ശ​സ്ത​മാ​യ ഒ​രു സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​ര​മോ​ന്ന​ത വി​ദ്യാ​ർ​ഥി പ​ദ​വി​യി​ലേ​ക്ക് മ​ത്സ​രി​ക്കാ​നും വ​ൻ ഭൂ​രി​പ​ക്ഷ​ത്തോ​ടെ വി​ജ​യി​ക്കാ​നും റൊ​സാ​രി​യോ​യ്ക്ക് ക​രു​ത്താ​യ​ത്.

കേ​ര​ള​ത്തി​ലെ പ്ര​മു​ഖ രാ​ഷ്ട്രീ​യ നേ​താ​ക്ക​ളു​മാ​യും സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​രു​മാ​യും അ​ടു​ത്ത ബ​ന്ധം പു​ല​ർ​ത്തു​ന്ന വ്യ​ക്തി കൂ​ടി​യാ​ണ് റൊ​സാ​രി​യോ. വി​ദ്യാ​ർ​ഥി​ക​ളി​ൽ കൃ​ത്യ​മാ​യ രാ​ഷ്ട്രീ​യ ബോ​ധ​വും വ്യ​ക്തി​ത്വ​വും വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ൽ കേ​ര​ള​ത്തി​ലെ ജ​നാ​ധി​പ​ത്യ വി​ദ്യാ​ർ​ഥി പ്ര​സ്ഥാ​ന​ങ്ങ​ൾ വ​ഹി​ക്കു​ന്ന പ​ങ്കി​ന്‍റെ ഉ​ത്ത​മ ഉ​ദാ​ഹ​ര​ണ​മാ​ണ് റൊ​സാ​രി​യോ​യു​ടെ ഈ ​ആ​ഗോ​ള നേ​ട്ട​മെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന്‍റെ മു​ൻ​കാ​ല രാ​ഷ്ട്രീ​യ സ​ഹ​പ്ര​വ​ർ​ത്ത​ക​ർ കു​റി​ച്ചു.

വി​ദേ​ശ മ​ണ്ണി​ൽ മ​ല​യാ​ളി​യു​ടെ ഭ​ര​ണ​ശേ​ഷി

യൂ​ണി​വേ​ഴ്സി​റ്റി​യി​ലെ വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന​തി​നും കാ​മ്പ​സ് വി​ക​സ​ന​ത്തി​നും ഇ​നി റൊ​സാ​രി​യോ ടോ​മി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി​യാ​യി​രി​ക്കും നേ​തൃ​ത്വം ന​ൽ​കു​ക.

യു​വാ​ക്ക​ൾ രാ​ഷ്ട്രീ​യ​മാ​യി സ്വ​ത​ന്ത്ര​രാ​യി​രി​ക്ക​ണ​മെ​ന്നും, അ​റി​വും യോ​ഗ്യ​ത​യു​മു​ള്ള മ​നു​ഷ്യ​രാ​യി സ​മൂ​ഹ​ത്തി​ന് മു​ത​ൽ​ക്കൂ​ട്ടാ​കാ​ൻ അ​വ​രെ വ​ഴി​ന​ട​ത്തു​ന്ന​താ​ണ് യ​ഥാ​ർ​ഥ വി​ദ്യാ​ർ​ഥി രാ​ഷ്ട്രീ​യ​മെ​ന്നും തെ​ളി​യി​ക്കു​ന്ന​താ​ണ് റൊ​സാ​രി​യോ​യു​ടെ ഈ ​വി​ജ​യ​മെ​ന്ന് അ​ദ്ദേ​ഹ​ത്തെ അ​ടു​ത്ത​റി​യു​ന്ന​വ​ർ വ്യ​ക്ത​മാ​ക്കു​ന്നു.

യു​കെ​യി​ലെ പ്ര​വാ​സി മ​ല​യാ​ളി സം​ഘ​ട​ന​ക​ളും വി​വി​ധ വി​ദ്യാ​ർ​ഥി കൂ​ട്ടാ​യ്മ​ക​ളും അ​ഡ്വ. റൊ​സാ​രി​യോ ടോ​മി​ന് പ്ര​ശം​സ​ക​ളും ആ​ശം​സ​ക​ളു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. വി​ദേ​ശ മ​ണ്ണി​ൽ മ​ല​യാ​ളി​യു​ടെ ഭ​ര​ണ​ശേ​ഷി​യും നേ​തൃ​പാ​ട​വ​വും ഒ​രി​ക്ക​ൽ​ക്കൂ​ടി തെ​ളി​യി​ക്ക​പ്പെ​ട്ട ഈ ​നി​മി​ഷം അ​ന്താ​രാ​ഷ്ട്ര ത​ല​ത്തി​ൽ മ​ല​യാ​ളി സ​മൂ​ഹ​ത്തി​ന്‍റെ അ​ഭി​മാ​നം ഉ​യ​ർ​ത്തു​ന്ന ഒ​ന്നാ​ണ്.

Latest News

Corehub Up